പാർട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമർശനം ഉയരുമ്പോഴും ജില്ലാ സമ്മേളനം തുടർന്ന് സിപിഎം ; ന്യായീകരിച്ച് കോടിയേരി

Must Read

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട് തന്നെ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒട്ടനവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നിട്ടും കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രതിനിധികൾക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവർത്തിച്ച നിരവധി ആളുകൾക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്.

നിരവധി പേർ ടെസ്റ്റ് നടത്താതെ വീടുകളിൽ ഐസൊലേഷനിലും കഴിയുന്നുണ്ട്. സിപിഎം സമ്മേളനത്തിന് പുറമേ മാളുകളിലും വലിയ തോതിൽ ആളുകൾ കൂടുകയാണ്.

ഇത്തരത്തിൽ ആളുകൾ കൂടിയ ഇടങ്ങളെല്ലാം രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടത്.

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടന്നുവരുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല എന്നും കോടിയേരി പറയുന്നു.

കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുൻപത്തെ പ്രസ്താവനയും കോടിയേരി ആവർത്തിച്ചു. താൻ പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ് എന്നും കോൺഗ്രസുകാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങൾക്ക് വലിയ പരിഗണന കോൺഗ്രസ് നൽകിയിരുന്നു. അതിൽനിന്ന് ഒരു അകൽച്ച വന്നിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

 

 

 

 

Latest News

സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!

തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്...

More Articles Like This