നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ

Must Read

നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമനാണ് സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കാൻ നിർദ്ദേശം നൽകിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് ഇങ്ങനെ ഒരു നീക്കം. സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവിൽ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95082 കോടി രൂപ 2022 ജനുവരിയിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കും.

അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവിടാൻ നികുതി വിഹിതം ഉടൻ അനുവദിക്കുമെന്ന് മുൻപ് സംസ്ഥാന മന്ത്രിമാരുമായുള്ള യോഗത്തിലാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.

കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നാണ് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This