ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും; ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും; എംവി ഗോവിന്ദന്‍

Must Read

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും. പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് പോയി. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടുകള്‍ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട്ട് വാങ്ങിയാല്‍ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാന്‍ കഴിയുക. ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടല്‍. അല്ലാത്ത പക്ഷം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗോവിന്ദന്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 72.91 ശതമാനം പോളിംഗാണ് ഇത്തവണ പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This