മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

Must Read

തിരുവനന്തപുരം: കാട്ടാക്കടയില്‍ തൂങ്ങാംപാറ പൊള്ളവിളയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ജലജനും സുനില്‍ കുമാറും സാബുവുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പടെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This