ശിവശങ്കറിന് പിന്നാലെ സർക്കാരിനും പണികൾ കിട്ടിത്തുടങ്ങുന്നു. സ്വര്‍ണക്കടത്ത് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തി.
സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടെന്നും ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് സഹായിച്ചെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു .
മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞിരുന്നു.