മൊബൈല്‍ ചാര്‍ജര്‍ വായിലിട്ടു; ഷോക്കേറ്റ് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Must Read

 

ബംഗളൂരു: ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ചാര്‍ജറിന്റെ പിന്‍ വായിലിട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര കന്നഡയിലെ കാര്‍വാര്‍ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം. സന്തോഷ് കല്‍ഗുട്കറിന്റെയും സഞ്ജനയുടെയും മകളാണ് മരിച്ച സാനിധ്യ കല്‍ഗുട്കര്‍. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ചാര്‍ജര്‍ വയറിന്റെ അറ്റം വായയിലിടുകയായിരുന്നു.ഈ സമയത്ത് ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.
കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിതാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഇയാളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കാര്‍വാര്‍ റൂറല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This