കോവിഡ് ചികിത്സക്ക് ശേഷം കുഞ്ഞിന്‍റെ കണ്ണുകള്‍ നീലയായി മാറി; സംഭവം തായ്‍ലാന്‍ഡില്‍

Must Read

കോവിഡ് 19 എന്ന വൈറസ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. എന്നാല്‍ തായ്ലന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധ ചികിത്സയെ തുടര്‍ന്ന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം തവിട്ട് നിറമായിരുന്നത് നീല നിറമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിക്ക് ആദ്യ ലക്ഷണമായി ചുമയും പനിയും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ഫാവിപിരാവിര്‍ (Favipiravir) എന്ന മരുന്ന് നല്‍കി. ലഘുവായ വയറിളക്കവും മറ്റ് പൊതു ലക്ഷണങ്ങളും ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷേ, ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിലാക്കിയത് കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയയില്‍ ഉണ്ടായ നിറവ്യത്യാസമാണ്. ചികിത്സ ആരംഭിച്ച് 18 മണിക്കൂറിന് ശേഷം, സൂര്യപ്രകാശം ഏറ്റതിന് പിന്നാലെ കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയ നീല നിറമായി മാറി.

എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിന്റെ കണ്ണിന്റെ അവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങി. അഞ്ചാം ദിവസമായപ്പോഴേക്കും കുട്ടിയുടെ കോര്‍ണിയ അതിന്റെ സാധാരണ നിറത്തിലേക്ക് മടങ്ങി. ഏതായാലും കുട്ടിക്കായി നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ ചികിത്സ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ സംഘം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This