പോലീസിനെ തടഞ്ഞത് രാകേഷ് !ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് ബില്ലുകളില്‍ ഒപ്പിടില്ല. സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍

Must Read

തിരുവനന്തപുരം: തിരുവനന്തപുരം: ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി പുനര്‍നിയമന വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. വെയിറ്റേജ് നല്‍കാമെന്നാണ് അദ്ദേഹത്തെ അറിയിച്ചത്. എന്നാല്‍ നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്ന പക്ഷമായിരുന്നു മുഖ്യമന്ത്രിക്കെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമന വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ജില്ലയാണ് കണ്ണൂര്‍. അതിനാല്‍ അഭിപ്രായത്തിന് വെയിറ്റേജ് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ നിയമനത്തിനായി ഒരു നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.’ ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് വിഷയത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. തുടര്‍ന്ന് നിയമനത്തില്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് ഡേക്യൂമെന്റ് സമര്‍പ്പിച്ചു.

വിസിയുടെ നേരിട്ടുള്ള നിയമനത്തിനുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അറിയിച്ചുകൊണ്ടായിരുന്നു അത്. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് അഡ്വക്കേറ്റ് ജനറലിന് പുറമേ പ്രോ ചാന്‍സിലറായ വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷയും തനിക്ക് ലഭിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെഴുതിയ കത്തുകളും അദ്ദേഹം പുറത്ത് വിട്ടു.

ഡിസംബര്‍ എട്ടിനാണ് ആദ്യകത്തെഴുതിയത്. വിസി നിയമനത്തില്‍ സമ്മര്‍ദമുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്നറിയിച്ച് താന്‍ കത്ത് നല്‍കി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This