രാഹുലിന്റെ പ്രസംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു; സ്പീക്കര്‍ വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു; കെ സി വേണുഗോപാല്‍

Must Read

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിലെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നത് ലോക്‌സഭയിലെ പ്രസംഗം തടയാന്‍ വേണ്ടിയെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നടപടി വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത മാറിയിരുന്നു. സ്പീക്കറുടെ സാങ്കേതികമായ അനുമതി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുലിന്റെ പ്രസംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു അതുകൊണ്ടാണ് സ്പീക്കറുടെ അനുമതി ലഭിക്കാന്‍ വൈകുന്നത്. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നില്ല. മോദിയെ പാര്‍ലമെന്റില്‍ എത്തിക്കാനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This