കോവിഡ് നിയന്ത്രണങ്ങളെ വകവെയ്ക്കാതെ ഡി ജെ പാർട്ടിയിൽ ആടി പാടി വിദ്യാർത്ഥികൾ ; പോലീസ് കേസെടുത്തു

Must Read

പാലക്കാട് : പട്ടാമ്പിയിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വിദ്യാർത്ഥികളുടെ ഡി.ജെ പാർട്ടി. പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡി.ജെ. പാർട്ടി നടത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ഞൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനും വിദ്യാർഥികൾക്കുമെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പട്ടാമ്പി പോലീസ് വ്യക്തമാക്കി.

പാർട്ടിയിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കുകയോ സാമൂഹിക ആകലം പാലിക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസത്തെ പാലക്കാട്ടെ രോഗ സ്ഥിരീകരണ നിരക്ക് 31.08 ശതമാനമാണ്.

പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിലെ അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടി മാറ്റിവെക്കണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ അതിന് വഴങ്ങിയില്ല.

 

Latest News

ഓഫർ ലെറ്റർ വ്യാജം;20 ലക്ഷം വരെ മുടക്കിഎത്തിയ ഇന്ത്യയിൽനിന്നുള്ള 700 വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തിൽ ഭീഷണിയിൽ

ഒട്ടാവ :ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ.ഫീസടക്കം 20 ലക്ഷത്തിൽ അധികം മുടക്കി എത്തിയവരാണ് ചതിയിൽ പെട്ടിരിക്കുന്നത് . ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ്...

More Articles Like This