എറണാകുളം : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ളോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബലാത്സംഗക്കുറ്റം ചുമത്തിയ കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.
ദിവസങ്ങൾക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരേ നിരവധി ‘മീടൂ’ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ ആരോപണം ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയത്.