മഴയില്‍ ചെളിക്കുണ്ടായ റോഡരികിള്‍ നാലു കാലുകളും ചെളിയില്‍ താഴ്ന്നുപോയ ഒരു പശുവിനെ ബൈക്ക് റൈഡേഴ്‌സ് ആയ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് രക്ഷപെടുത്തുന്നതിന്റെ വീഡിയോ വൈറല്‍. കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു ഗ്രാമമായ അമാസെബൈലുവിലൂടെ സഞ്ചരിക്കുമ്പോഴാണത്രേ ബൈക്ക് റൈഡേഴ്‌സ് ആയ ഈ ചെറുപ്പക്കാര്‍ വഴിയരികില്‍ മണ്ണില്‍ താഴ്ന്നുപോയ നിലയില്‍ ഒരു പശുവിനെ കണ്ടത്. ഉടന്‍ തന്നെ അവര്‍ വാഹനം നിര്‍ത്തി മണ്ണില്‍ നിന്നും പശുവിനെ വലിച്ചു കയറ്റി രക്ഷപെടുത്തുകയായിരുന്നു. ഒരു വഴിയോര കച്ചവടക്കാരനും സമീപവാസിയായ ഒരു സ്ത്രീയും തങ്ങളെ സഹായിക്കാന്‍ എത്തിയെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. സഹാനുഭൂതിയുള്ള നിരവധി മനുഷ്യര്‍ ഇപ്പോഴും നമുക്കിടയിലുണ്ട് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ആനി അരുണ്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
View this post on Instagram