വീണ്ടും സിപിഎം ക്രൂരത ; മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി20 പ്രവര്‍ത്തകന്‍ മരിണപ്പെട്ടു.

Must Read

കിഴക്കമ്പലം: സിപിഎമ്മിന്റെ മര്‍ദനത്തിനിരയായ ട്വന്റി20 പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു (38) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മര്‍ദനേറ്റത്.

ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകള്‍ അണച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചത്. സംഭവത്തെ തുടര്‍ന്ന് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങല്‍പറമ്പ് വാര്‍ഡില്‍ ചായാട്ടുചാലില്‍ ദീപു ആലുവയിലെ രാജഗിരി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലിരിക്കെയാണ് ദീപു മരണപ്പെട്ടത്.

പരിക്കേറ്റ ദീപു ഗുരുതരാവസ്ഥയിലായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This