വീണ്ടും പരിഹാസ്യരായി സിപിഎം : മെഗാ തിരുവാതിരയ്ക്ക് പിന്നാലെ വിവാദം സൃഷ്ടിച്ച് സിപിഎമ്മിന്റെ ഗാനമേള

Must Read

ഏറെ വിവാദം സൃഷ്‌ടിച്ച മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ഗാനമേളയുമായി സിപിഎം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെയാണ് സിപിഎമ്മിന്റെ ഗാനമേളയും തിരുവാതിരയും ഒക്കെയുള്ള പാർട്ടി സമ്മേളനം നടക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഗാനമേള നടന്നത്. കൊവിഡ് ക്ലസ്റ്ററായി മാറിയ വേദിയിൽ വച്ചാണ് ഗാനമേള നടന്നത്.

സ്വാഗത സംഘത്തിന്റെ വകയായിട്ടാണ് ഗാനമേള നടത്തിയത്. തീവ്രമായ കൊവിഡ് വ്യാപനത്തിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം നിലനിൽക്കെയായിരുന്നു സിപിഎമ്മിന്റെ ഗാനമേള.

കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടന്ന ദിവസം നടത്തിയ മെഗാ തിരുവാതിര ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ക്ഷമാപണം നടത്തിയിരുന്നു.

തിരുവാതിര സൃഷ്ട്ടിച്ച വിവാദത്തിന്റെ ചൂട് അടങ്ങുന്നതിനു മുൻപാണ് ഗാനമേള നടത്തി സിപിഎം ആഘോഷിക്കുന്നത്. ജനങ്ങൾ കോവിഡ് നിയന്ത്രണത്തിലും ഭീതിയിലും കഴിയുമ്പോൾ പാർട്ടി പ്രവർത്തകർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആഘോഷിക്കുകയാണ്.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This