പത്തനംതിട്ട : തമ്മിൽ തല്ലി സിപിഎമ്മും സിപിഐയും. സംഘർഷത്തിൽ പത്തോളം പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
പത്തനംതിട്ട അങ്ങാടിക്കലിലാണ് സിപിഎം – സിപിഐ സംഘർഷം നടന്നത്. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിൽ അടിപിടി ഉണ്ടായത്.
കൊടുമൺ ഇൻസ്പെക്ടറടക്കം മൂന്ന് പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി തലയിൽ കൊണ്ടാണ് ഇൻസ്പെക്ടർ മഹേഷ് കുമാറിന് പരിക്കേറ്റത്.
സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു സഹകരണ ബാങ്കിലേക്ക് മത്സരം നടന്നത്. വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ആരംഭിച്ചു. ഇതാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റവർ അടുർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിന് പിന്നാലെ ഒരു എഐവൈഎഫ് നേതാവിന്‍റെ വീടും അക്രമികൾ തകർത്തു.
എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഡിവൈഎഫ്ഐയാണ് അക്രമത്തിന് പിന്നിൽ എന്ന് എഐവൈഎഫ് ആരോപിച്ചു.