ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു

Must Read

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആഷ മുഖര്‍ജിക്കും വിവാഹമോചനം അനുവദിച്ച് ഡല്‍ഹിയിലെ കുടുംബ കോടതി. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം നേടാന്‍ ഹരജിക്കാരന് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ സമ്മതിച്ചു. അവരുടെ ദാമ്പത്യം വളരെക്കാലം മുമ്പേ അവസാനിച്ചതാണ്. 2010 ആഗസ്ത് 8 മുതല്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നതില്‍ തര്‍ക്കമൊന്നുമില്ല” ശിഖര്‍ ധവാന്റെ 11 വര്‍ഷം നീണ്ട വിവാഹം വേര്‍പെടുത്തിക്കൊണ്ട് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളോളം മകനുമായി വേര്‍പിരിഞ്ഞ് ജീവിക്കാന്‍ നിര്‍ബന്ധിച്ച ഭാര്യ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് ജഡ്ജി പറഞ്ഞു. ദമ്പതികളുടെ മകന്റെ സ്ഥിരം കസ്റ്റഡിയില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. എന്നാല്‍ ധവാന് കുട്ടിയെ കാണാനും വീഡിയോ കോളിലൂടെ സംസാരിക്കാനും ധവാന് അനുവാദം നല്‍കി.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This