നാദിർഷയെ ചോദ്യം ചെയ്തു, ഇനി അടുത്തത് ദിലീപ് !!

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് സാധ്യത.

കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യം ചെയ്യുക.

ദിലീപിന്റെ സഹോദരന്‍ അനൂപിന് കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനൂപ് എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാകാത്തത് എന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യംചെയ്യുക.

അതേസമയം കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This