തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്നു; കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം; സംഭവം ഡല്‍ഹിയില്‍

Must Read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്നു. പ്രഗതി മൈതാനിലെ അടിപ്പാതയില്‍ വെച്ചാണ് കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഗുരുഗ്രാം ദേശീയപാതയിലാണ് കവര്‍ച്ച നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആരുടെ പണമാണ് നഷ്ടപ്പെട്ടതെന്ന കാര്യം ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഹെല്‍മറ്റ് ധരിച്ച അക്രമികളിലൊരാള്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. മറ്റൊരാള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ബാഗ് എടുത്ത് ബൈക്കില്‍ മറ്റുള്ളവരോടൊപ്പം കയറിപ്പോകുന്നതും വീഡിയോയിലുണ്ട്.

അതേസമയം, വീഡിയോ വൈറലായതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന രാജിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This