കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം 27 വർഷം ഒളിവിൽ; ഒടുവിൽ ‘അച്ചാമ്മ’ പിടിയിൽ

Must Read

ആലപ്പുഴ: കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ പോയ കുറ്റവാളിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി.മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. എറണാകുളം പല്ലാരിമംഗലത്ത് വ്യാജ വിലാസത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അച്ചാമ്മയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാല്‍ നൂറ്റാണ്ടായി പൊലീസിനെ വട്ടം കറക്കിയ പ്രതിയാണ് പിടിയിലായത്. മുപ്പത്തിമൂന്നു വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ശിക്ഷവിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവും. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു.

മിനി രാജു എന്ന പേരില്‍ എറണാകുളം ജില്ലയിലെ പല്ലാരിമംഗലത്തിന് സമീപം അടിവാടിലായിരുന്നു താമസം. 1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി സ്വദേശി കുഴിപ്പറമ്പില്‍ മറിയാമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളര്‍ത്തിയ അച്ചാമ്മ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

1993-ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി അച്ചാമ്മയെ കേസില്‍ വെറുതെ വിട്ടെങ്കിലും പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11 ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. പിന്നാലെയാണ് അച്ചാമ്മ ഒളിവില്‍ പോയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This