പൈസ തരാം , കൊതുകിനെ കൊണ്ട് വരണം ; അധികാരികൾ കണ്ണ് തുറക്കാൻ യൂത്ത് കോൺഗ്രസിന്റെ വേറിട്ടൊരു സമരം

Must Read

 

കൊച്ചി: ചെറിയ കൊതുകിന് അ‍ഞ്ച് പൈസ, വലുതിന് 50 പൈസ. വേറിട്ട ഒരു സമര രീതിയുമായി ശ്രദ്ധ നേടുകയാണ് യൂത്ത് കോൺഗ്രസ്. കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം നഷ്ടപെടുമ്പോഴും പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെയാണ് വ്യത്യസ്ഥ സമരവുമായി യൂത്ത് കോൺഗ്രസ് എത്തിയത്. ജനങ്ങൾ കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അ‍ഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാനും നിരവധി പേർ എത്തി. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമാകുന്പോഴും ഫോഗിംഗ് ഉൾപ്പെടെയുള്ള നിവാരണ പ്രവർത്തനങ്ങൾ നാമമാത്രമാമെന്നാണ് ആക്ഷേപം. ഓടകളിൽ മരുന്ന് തളിക്കലും ഫലപ്രദമല്ലെന്ന് പരാതിയുണ്ട്.

യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം നടന്നത്. കഴിഞ്ഞ ദിവസം കോ‍ർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തി പ്രതിഷേധിച്ചിരുന്നു. മട്ടാഞ്ചരിയിൽ കൊതുകു പിടിത്ത മത്സരവും സംഘടിപ്പിച്ചിരുന്നു.

Latest News

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം തടയാൻ തീരുമാനം

കോട്ടയം റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചു. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ...

More Articles Like This