കൂസലില്ലാതെ ദിലീപ് ; നിർണായകമായ ഫോൺ കൊടുത്തില്ല. മറ്റ് ഫോണുകള്‍ കോടതിയിൽ ഹാജരാക്കി

Must Read

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനക്കേസില്‍ ഹാജരാക്കണമെന്ന് പറഞ്ഞ ഫോണുകള്‍ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി. ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ ദിലീപ് നല്‍കില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ഉച്ചയ്ക്കാണ് കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപ് ഫോണ്‍ നല്‍കാത്തത് അടക്കം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചര്‍ച്ചയാവും. അദ്ദേഹത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന ആവശ്യം തന്നെയാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടുപ്രതികളോടും നിര്‍ദേശിച്ചിരുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍ അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

നേരത്തെ ദിലീപ് തന്നെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഫോണ്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദിലീപ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്തേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയില്‍ വിശ്വാസമില്ലേ എന്നും ചോദിച്ചിരുന്നു.

ദിലീപ് സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കാണ് ഫോണ്‍ അയച്ചത്. ഇന്നലെ രാത്രിയാണ് ഈ ഫോണ്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചത്. മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ട് വീണ്ടും ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This