പോലീസിനെ പൊളിച്ചടുക്കി ദിലീപ്. ഫോണിൽ കുരുക്കാൻ നോക്കിയവർക്ക് കനത്ത പ്രഹരം.ഡാറ്റയോന്നും ഒന്നും എവിടെയും പോയിട്ടില്ല, ജനപ്രിയ നായകൻ ഞെട്ടിക്കും!ദിലീപിനെതിരായ കള്ളങ്ങൾ പൊളിയുന്നു

Must Read

കൊച്ചി : ദിലീപിനെ കുടുക്കാൻ നോക്കിയവർ ഓരോ ദിവസവും കേസിൽ പൊളിഞ്ഞടങ്ങുകയാണ് ഒരുവശത്ത് നടിയെ ആക്രമിച്ച കേസിലും നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യാഗസ്ഥറീ വധിക്കാൻ ഗുഡാലോചന നടത്തി എന്ന കേസുകാലും കൊണ്ട് ദിലീപിനെ കുടുക്കാൻ ശ്രമിക്കുമ്പോഴും ദിലീപ് തെന്നി മാറുകയാണ് .പോലീസ് ഓരോ കുരുക്ക് മുറുക്കുമ്പോഴും ദിലീപ് അതിൽ നിന്നെല്ലാം പുറത്തുകടക്കുന്ന കാഴ്ച്ചകളാണ് കാണുന്നത് .ഇപ്പോൾ ദിലീപ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു.

കേസിലെ നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്നു നീക്കംചെയ്‌തെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിനു ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കും. തെളിവ് നശിപ്പിച്ചെന്ന സർക്കാർ വാദത്തെ ദിലീപ് പൂർണ്ണമായി തള്ളുകയാണ്. ഫോണുകളില്‍ നിന്നും കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചേക്കുമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും ഫോണുകളില്‍ അത്തരം വിവരങ്ങളുണ്ടോയെന്നറിയാനാണു പരിശോധിച്ചതെന്നുമാകും മറുപടി.

പോലീസും കോടതിയും ആവശ്യപ്പെടുന്നതിനു മുമ്പാണു ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ചത്‌. നടിയെ ആക്രമിച്ച കേസില്‍ തന്റെ ഫോണില്‍ പോലീസ്‌ കൃത്രിമം നടത്തിയെന്നു ബോധ്യമുണ്ട്‌. അതു കണ്ടുപിടിക്കാനാണു ഫോണ്‍ പരിശോധിപ്പിച്ചത്‌. ഫോണിലെ എല്ലാ വിവരവും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്‌. ഒന്നും നശിപ്പിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌തിട്ടില്ല. കുടുംബസംബന്ധമായ സ്വകാര്യവിവരങ്ങള്‍ ഫോണിലുണ്ടോയെന്നറിയാനും പരിശോധന ആവശ്യമായിരുന്നു.

അഞ്ചുവര്‍ഷമായി ഉപയോഗിക്കുന്ന ഫോണില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ഫോണിലെ വിവരങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ കണ്ടെടുക്കാന്‍ പോലീസിനു സാധിക്കുമെന്നറിയാം. ഫോണിലെ ഒരു വിവരവും നശിപ്പിച്ചിട്ടില്ലെന്നാകും ദിലീപിന്റെ മറുപടി.

ഫോണുകള്‍ സ്വകാര്യപരിശോധനയ്‌ക്ക്‌ അയച്ചതിലൂടെ വിവരങ്ങള്‍ നശിപ്പിച്ചതായി പോലീസ്‌ ആരോപിക്കാനിടയാകുമെന്നു മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്‌റ്റീസ്‌ പി. ഗോപിനാഥ്‌ ചൂണ്ടാക്കാട്ടിയിരുന്നു. എന്നാല്‍, പോലീസ്‌ കൃത്രിമരേഖ ചമച്ചെന്ന ആരോപണമാണു ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്‌. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ്‌ ഡിസ്‌കിലേക്കു മാറ്റിയെന്ന മൊഴിയുണ്ടെന്നു ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു.

ഫോണുകളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്‌തു. ലാബിലെ ഹാര്‍ഡ്‌ ഡിസ്‌ക്‌ പോലീസ്‌ പിടിച്ചെടുത്ത്‌ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്‌. ഫോണുകളിലെ നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. നഷ്ടപ്പെട്ട വിവരങ്ങളുടെ മിറര്‍ ഇമേജുകളാണ് വീണ്ടെടുക്കാനായത്. കുറച്ചുവിവരങ്ങള്‍ മാത്രമാണ് ഫോണുകളില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്.

കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ നാല് ഫോണുകളിലെ ‍ഡേറ്റകൾ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This