ദിലീപിന് നേട്ടം ; അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി

Must Read

 

കൊച്ചി: ദിലീപിന്റെ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തേക്ക് അയക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാവും പരിശോധിക്കുക. സാധാരണ ഗതിയിൽ ആറ് ദിവസത്തിന് ശേഷമായിരിക്കും ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുക. വധ ഗൂഡാലോചനയുമായി ബന്ധപ്പെടുത്തി സുപ്രധാന വിവരങ്ങള്‍ ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണുകളില്‍ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാവും ഫോറന്‍സിക് പരിശോധനക്ക് അയക്കുക. ഈ ഘട്ടത്തില്‍ കോടതിയില്‍വച്ച് ഫോണുകള്‍ തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കേണ്ടതോ ഇല്ലെന്ന നിലപാടിലാണ് കോടതി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ കോടതിയില്‍വച്ച് തുറന്ന് പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട് ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് ഫോണിന്റെ പാറ്റേണുകള്‍ ലഭ്യമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പാറ്റേണ്‍ നല്‍കാന്‍ കോടതി പ്രതികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

 

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This