മദ്യപിച്ച് വീട്ടിലെത്തി വഴക്ക്; അച്ഛന്‍ മകനെ മരത്തില്‍ കെട്ടിയിട്ടു; ശേഷം പെട്രോളൊഴിച്ച് തീവെച്ചു കൊന്നു

Must Read

ബെംഗളൂരു: ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയില്‍ മദ്യപാനിയായ മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആദര്‍ശിന്റെ (30) പിതാവ് ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി കുഴപ്പമുണ്ടാക്കുന്നയാളാണ് ആദര്‍ശ്. മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടിലുള്ളവരെ തല്ലിയൊതുക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ടു മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അച്ഛന്‍ ജയരാമയ്യയ്ക്കും അടി കിട്ടി. പിന്നീടു വീട്ടില്‍നിന്ന് പോയ ആദര്‍ശ് രാത്രിയോടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയത്.

വീടിനോടു ചേര്‍ന്നുള്ള തോട്ടത്തിലേക്ക് ആദര്‍ശിനെ അച്ഛന്‍ കൂട്ടി കൊണ്ടുപോയി. പിന്നീട് മരത്തില്‍ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാന്‍ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ ജയരാമയ്യയെ ദൊഡ്ഡബലവംഗല പൊലീസ് അറസ്റ്റ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This