സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു;തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല; ഇ പി ജയരാജന്‍

Must Read

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വന്‍ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹകരണ മേഖലയിലെ മാന്യതയും സത്യസദ്ധതയും കാത്തു സൂക്ഷിക്കണം. ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനാകില്ലെന്നും സഹകരണ മേഖലയെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This