വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളില്‍ നിന്നും കണ്ടെത്തി; കിടന്നുറങ്ങിയ മുറിയുടെ വാതിലില്‍ 5 സുഷിരങ്ങള്‍

Must Read

മാവടി: വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളില്‍ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ ഭാര്യയും മക്കളും ഓടിയെത്തിയത്. വെടിയേറ്റ് കട്ടിലില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു സണ്ണി. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. പിന്നാലെ നെടുങ്കണ്ടം പൊലീസുമെത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സണ്ണി കിടന്നുറങ്ങിയ മുറിയുടെ വാതിലില്‍ 5 സുഷിരങ്ങള്‍ കണ്ടെത്തി. നാടന്‍തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ മുറിക്കകത്തും കതകിലും കാണപ്പെട്ടു. നായാട്ടുസംഘങ്ങളെ പൊലീസ് സംശയിക്കാന്‍ ഇതായിരുന്നു കാരണം. മൃഗവേട്ട നടത്തുന്നതായി സംശയിക്കുന്ന ഒട്ടേറെപ്പേരെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതിയായ സജിയിലേക്കെത്തിയത്.

ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചിരുന്ന സജിയെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തു. സജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികളെയും ചോദ്യം ചെയ്തു. അവരും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This