മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരും; പിണറായി വിജയനെയും എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

Must Read

പാലാ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരുമാണ്. അന്തസില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നു വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിനു കാരണം .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെ വിലയില്ലാത്ത മനുഷ്യരാകരുത്. ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാന്‍ നോക്കില്ല.പാലായില്‍ നടന്ന മൈക്ക് ആന്‍ഡ് ലൈറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പിപ്പൊടിയച്ചന്റെ വിമര്‍ശനം.

കഴിഞ്ഞ ജൂലൈയില്‍ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിനു കേസെടുത്തിരുന്നു. സംഭവം വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് മൈക്ക് തകരാറായതില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This