വെറും രണ്ടു വർഷം സേവനം, ആജീവനാന്തകാല പെൻഷൻ !! പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ നിർത്തലാക്കാൻ ഉറച്ച് ഗവർണർ

Must Read

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് നിർത്താലാക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് നിർത്താലാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ നികുതിപ്പണം പേഴ്സണൽ സ്റ്റാഫുകൾ കൊള്ളയടിക്കുകയാണെന്നും ഒരുമാസത്തിനകം ഇത് അവസാനിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. പേഴ്സണൽ സ്റ്റാഫിന്‍റെ വിവരങ്ങളും ഇതുസംബന്ധിച്ച ഫയലുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നും ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ല എന്ന് പറഞ്ഞ ഗവർണർ അത് അംഗീകരിക്കുകയുമില്ല എന്നും അങ്ങനെ ചെയ്താൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തന്‍റെ പേഴ്സണൽ സ്റ്റാഫിൽ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ മന്ത്രിമാരുടെ പേഴ്ശണൽ സ്റ്റാഫിൽ ഇരുപതിൽ അധികം പേരുണ്ട്. രണ്ടുവർഷം ജോലി ചെയ്യുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷന് അർഹതയുണ്ടെന്ന് മൂന്നുദിവസം മുമ്പ് മാത്രമാണ് താൻ അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തും കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ പദ്ധതിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

പെൻഷൻ മാത്രം ലക്ഷ്യമിട്ടാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടത്തുന്നതെന്നും, സംസ്ഥാന ഖജനാവിൽനിന്നാണ് ഇവർക്ക് പണം നൽകുന്നതെന്നും ഗവർണർ പറയുന്നു.

പാർട്ടി കേഡർ വളർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു സർക്കാരിന്‍റെ കാലത്ത് തന്നെ രണ്ടുവർഷത്തിന് ശേഷം പേഴ്സണൽ സ്റ്റാഫുകൾ രാജിവെക്കുകയും പകരം ആളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. രാജിവെക്കുന്നവർ പെൻഷൻ ഉറപ്പാക്കി പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുന്നു.

പെൻഷൻ വിഹിതം നൽകാതെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 1223 ആണ്.

ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപ രണ്ടര വർഷം സർവീസുള്ളവർക്കാണ്. ജീവിതകാലം മുഴുവൻ ഇവർക്ക് പെൻഷൻ ലഭിക്കുന്നു. 3550 രൂപയും ഏഴു ശതമാനം ഡിഎയും ഗ്രാറ്റുവിറ്റിയ്ക്കും അർഹതയുണ്ട്.

കൂടിയ പെൻഷൻ 84000 രൂപയാണെങ്കിലും മന്ത്രിമാരോടൊപ്പം 30 വർഷം ജോലി ചെയ്യണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ പരമാവധി പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ ആരുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി മുൻ സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ നിയമിച്ചതിനെ തുടർന്നാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ചർച്ചയായത്.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ പ്രധാന ആവശ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണം എന്നതായിരുന്നു. ഹരി എസ് കർത്തയുടെ നിയമനത്തിൽ സർക്കാർ പുറത്തിറക്കിയ വിയോജനകുറിപ്പാണ് ഗവർണറെ ചൊടിപ്പിച്ചത്.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This