9 മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തി; കൊലപാതകം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; അമ്മ പിടിയില്‍

Must Read

 

ഹരിയാനയിലെ ജിന്ദിലെ ദനോദ ഗ്രാമത്തില്‍ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കുറ്റം സമ്മതിക്കുകയിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശീതള്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആഴ്ച മുമ്പ് ശീതളിന്റെ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കള്‍ മരണപ്പെട്ടിരുന്നു. ജാന്‍കി ജാന്‍വി എന്നായിരുന്നു കുട്ടികളുടെ പേര്. സംഭവം നടന്ന് 13-ാം ദിവസം യുവതി ഭര്‍ത്താവിനോട് കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ജൂലായ് 12ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. പിന്നീട് മക്കള്‍ മരിച്ചെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ശീതളിന്റെ വാക്കുകള്‍ വിശ്വസിച്ച വീട്ടുകാര്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This