70,000 രൂപ കൊടുത്ത് യുവതിയെ വാങ്ങി; പിന്നീട് ഭാര്യയാക്കി; സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, നാട് വിട്ട് പോകുന്നു; കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍

Must Read

ന്യൂഡല്‍ഹി: ഭാര്യയെ കഴുത്ത്‌ഞെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 70,000 രൂപ കൊടുത്ത് യുവതിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നും പറഞ്ഞ് ഡല്‍ഹി സ്വദേശി ധരംവീറാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഇയാളെയും അരുണ്‍, സത്യവാന്‍ എന്നിവരെയും കൊലക്കുറ്റം ചുമത്തി സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഫതേഹ്പൂര്‍ ബേരി പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫതേഹ്പൂര്‍ ബേരിയിലെ ജീല്‍ ഖുദ്ര അതിര്‍ത്തിയിലെ വനത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ചയാണ് വിവരം കിട്ടിയതെന്നും തുടര്‍ന്ന് പൊലീസ് അവിടെയെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ചന്ദന്‍ ചൗധരി അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഓട്ടോറിക്ഷ സംശയകരമായ സാഹചര്യത്തില്‍ കാണുകയും തുടര്‍ന്ന് ഡ്രൈവര്‍ അരുണിനെ പിടികൂടിയെന്നും പറഞ്ഞു. ഇയാളാണ് കൊല്ലപ്പെട്ട സ്വീറ്റിയെ കുറിച്ചും ബന്ധുക്കളായ ധരംവീര്‍ സത്യവാന്‍ എന്നിവരെ കുറിച്ച് വിവരം നല്‍കിയത്. നന്‍ഗോളി നിവാസികളായ ഇവര്‍ ഹരിയാന അതിര്‍ത്തിയില്‍ വെച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This