ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് നിക്ഷേപ തട്ടിപ്പ് വാർത്തകൾക്ക് താൽക്കാലിക സ്റ്റേ !കോടതി ഉത്തരവ് അംഗീകരിക്കുന്നു .ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തട്ടിപ്പുകൾക്കുമെതിരെ നിയമ പോരാട്ടം തുടരും -ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് .

Must Read

തിരുവനന്തപുരം : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ നിക്ഷേപ തട്ടിപ്പിനെതിരെ കൊടുത്ത വാർത്തകൾക്ക് എറണാകുളം മുന്‍സിഫ്‌ കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ഐ.സി.എല്‍ ചെയർമാൻ അനിൽ കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് താൽക്കാലിക സ്റ്റേ.കോടതി ഉത്തരവ് തങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടനയിലെ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഒന്നുംതന്നെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്നും എന്നാല്‍ തട്ടിപ്പ് നടത്തിയ കമ്പിനിക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.റ്റി നിയമം അനുസരിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തയില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം നല്‍കേണ്ടത് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ ഇന്ത്യയിലെ ഗ്രീവന്‍സ് ഓഫീസര്‍ക്കാണ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. വ്യക്തിക്കോ കമ്പിനിക്കോ മാനനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാനനഷ്ടക്കേസ് നല്‍കേണ്ടത് കോടതിയിലുമാണ്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല.

പകരം വാര്‍ത്ത നല്‍കിയ സ്ഥാപനങ്ങളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും വായ മൂടിക്കെട്ടുവാനാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാര്‍ ശ്രമിച്ചത്‌. അതിനുവേണ്ടി കോടതിയെയും അഭിഭാഷകരെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

വ്യക്തമായ തെളിവുകളോടെയാണ് അംഗങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിവിധി അംഗീകരിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  ഭാരവാഹികൾ പറഞ്ഞു

Latest News

നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തി കെഎസ്‌യുവിന്റെ പോസ്റ്റര്‍.അടഞ്ഞ അധ്യായം,വിവാദം വേണ്ട.ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ട് പോസ്റ്റര്‍. ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരിലാണ്...

More Articles Like This