ആശങ്കയോടെ ലോകരാജ്യങ്ങൾ!! റഷ്യ‍- യുക്രെയിന്‍ യുദ്ധം ഒഴിവാക്കണം ; പുടിനുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്

Must Read

മോസ്‌കോ : യുക്രൈൻ -റഷ്യ വിഷയത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി ലോകരാജ്യങ്ങൾ. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളേയും ബാധിക്കും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം ലംഘൂകരിക്കണം, യുദ്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രെയിന്‍ – റഷ്യ യുദ്ധം ഉണ്ടായേക്കാമെന്ന ആശങ്കളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് റഷ്യയിലെത്തിയത്. ഇരു നേതാക്കളും അഞ്ച് മണിക്കൂറോളമാണ് ക്രംലിനില്‍ ചര്‍ച്ച നടത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന് മക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു.

യുക്രെയ്‌ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാന്‍ പാടില്ല. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും പുടിനുമായുള്ള ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

യുക്രെയ്ന്‍ അടക്കമുള്ള മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നതു തടയണമെന്നും ആയുധനീക്കം നിര്‍ത്തിവയ്ക്കണമെന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് നാറ്റോ സേനയെ പിന്‍വലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സൈനിക നടപടിക്കു മുതിരുമെന്നും റഷ്യ താക്കീത് നല്‍കിയിട്ടുണ്ട്.

യുക്രെയിനിനെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റഷ്യ ആവര്‍ത്തിച്ചത്. അതേസമയം യുക്രെയ്ന്‍ അതിര്‍ത്തി മേഖലയില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്‌നോടു ചേര്‍ന്നു കിടക്കുന്ന പോളണ്ടിലേക്ക് യുഎസും സൈനികരെ അയച്ചുതുടങ്ങി. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപരാജ്യങ്ങളെ ബാധിക്കാതിരിക്കുന്നതിനാണ് ഇത്.

ഏതു സമയത്തും റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യ ആക്രമിച്ചാല്‍ വന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ സൈന്യത്തെ തുടര്‍ന്നും അവിടെ നിലനിര്‍ത്തുകയാണെങ്കില്‍ പോളണ്ടിലും മറ്റുമുള്ള സാന്നിധ്യം വര്‍ധിപ്പിക്കുവാനാണ് നാറ്റോ ആലോചിക്കുന്നത്. ലിത്വാനിയയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ജര്‍മ്മനിയും ആലോചിക്കുന്നു.

 

Latest News

സംരക്ഷണമൊരുക്കി മുഖ്യമന്ത്രി,എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ.ഘടകകക്ഷികളുടെ ആവശ്യം തള്ളി പിണറായി.എഡിജിപിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം:ഇടതു നേതാക്കളും സിപിഎം നേതാക്കളും എതിർത്തിട്ടും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി...

More Articles Like This