വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ പത്ത് മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിനാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്. വെള്ളി നേടിയത് സംബ്‌ജ്യോത് ദിവ്യ എന്നിവര്‍ അടങ്ങുന്ന സംഘമാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പുരുഷന്മാരുടെ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനല്‍ യോഗ്യത നേടി. രാവിലെ നടന്ന രണ്ടാം ഹീറ്റ്സ് മത്സരത്തില്‍ 7.97 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒക്ടോബര്‍ ഒന്നിനാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. പുരുഷന്മാരുട 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ, 1500 മീറ്ററില്‍ ഇന്ത്യയുടെ അജയ്കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ഫൈനലില്‍ മത്സരിക്കും.