കണ്ണീരണിഞ്ഞ് രാജ്യം , യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു !!

Must Read

യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖര്‍ഖീവിലെ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍. വിദേശകാര്യമന്ത്രാലയം വിദ്യാര്‍ത്ഥിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

ചില വിദ്യാര്‍ത്ഥികള്‍ ഖാര്‍ഖീവില്‍ നിന്നും ട്രെയിന്‍ പിടിച്ച് പടിഞ്ഞാറന്‍ നഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഖര്‍ഖീവ് നഗരത്തില്‍ തുടക്കം മുതല്‍ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു.

 

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This