ബ്രസല്‍സ് : ഇ.യു സഭയില്‍ വികാരഭരിതനായി യുക്രൈനിയന്‍ പ്രസിഡന്റ്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെലെന്‍സ്‌കിയുടെ പ്രസംഗം കൈയ്യടിയോടെയാണ് ഇ.യു അംഗങ്ങള്‍ കേട്ടത്.
27 അംഗ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്‌നെയും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്ന് സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്.
യുക്രെയ്ന്‍ ഉണ്ടെങ്കില്‍ ഇയു കൂടുതല്‍ ശക്തി പ്രാപിക്കും. ഇയുവില്‍ ഇല്ലാത്ത യുക്രെയ്ന്‍ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീര്‍പ്പുമുട്ടുകയാണ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി പറഞ്ഞു. പ്രസംഗം യുക്രെയ്‌നിയന്‍ ഭാഷയില്‍നിന്നു തത്സമയം ട്രാന്‍സിലേറ്റ് ചെയ്ത വ്യക്തി വരെ വികാരഭരിതനായി. പ്രസംഗം അവസാനിച്ചതും ഇയു അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
‘സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍ ആഗ്രഹിക്കുന്നു. യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണ് നിങ്ങളെന്ന് പ്രവര്‍ത്തിച്ചു കാണിക്കൂ’ – വൊളൊഡിമിര്‍ സെലെന്‍സ്‌കി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് പറഞ്ഞു. യുക്രൈന് അംഗത്വം നല്‍കിയാല്‍ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നാണ് സെലെന്‍സ്‌കി ഓര്‍മിപ്പിച്ചത്.
റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങളും യുക്രെയ്‌ന് ആയുധസഹായവുമായി ഇയു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അംഗത്വം ഉടനെ നല്‍കുമെന്ന സൂചനയില്ല. യുക്രെയ്ന്‍ ആവശ്യം ന്യായമാണെങ്കിലും നടന്നു കിട്ടാന്‍ പ്രയാസമായിരിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍ മിഷേല്‍ പ്രസ്താവിച്ചു.
യുക്രെയ്‌നിന്റെ അംഗത്വ അപേക്ഷ രാഷ്ട്രീയപരവും നിയമസാധുതയുള്ളതുമാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയില്‍ 27 അംഗങ്ങളുള്ള ഇയു സംഘം വികസിപ്പിക്കുന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം ഇല്ലെന്നും, അംഗത്വം ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസകരമായിക്കും എന്നുമാണ് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ വ്യക്തമാക്കിയത്.
തിങ്കളാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ യുക്രൈന്‍ കൊടുത്തത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ലൊളദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് ഇ.യു വിനോട് അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലൊളദിമിര്‍ സെലെന്‍സ്‌കി രേഖകള്‍ ഒപ്പ് വച്ച ശേഷം പറഞ്ഞത്. തന്റെ വസതിയില്‍ വച്ചാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലൊളദിമിര്‍ സെലെന്‍സ്‌കി രേഖകളില്‍ ഒപ്പിട്ടത്. യുക്രൈന്‍ പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്‍, യുക്രൈന്‍ പാര്‍ലമെന്റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റെഫന്‍ചംഗ് എന്നിവര്‍ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.