സംസ്ഥാനം ലോഡ് ഷെഡ്ഡിങ്ങിലേക്ക്? ‘വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും വേണ്ടി വന്നേക്കാം’; വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി; 21 ന് തീരുമാനം

Must Read

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാവണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു.

ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതും വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This