കണ്ണൂര്‍ സ്വദേശിയായ യുവാവ് കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മരിച്ചു; മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

Must Read

കണ്ണൂര്‍: കണ്ണൂര്‍ പുഷ്പഗിരി സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This