തെളിവുകള്‍ ശക്തം..കാവ്യാ മാധവന്‍ വിയര്‍ക്കും. നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യല്‍ വീട്ടില്‍

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യല്‍ വീട്ടില്‍ വെച്ചായിരിക്കും കേസിൽ തെളിവുകള്‍ ശക്തമാണ് ..കാവ്യാ മാധവന്‍ വിയര്‍ക്കുമെന്നുതന്നെയാണ് റിപ്പോർട്ട് .കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിലെത്തിയായിരിക്കും ചോദ്യം ചെയ്യുക .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിനെ പുതിയ വഴിയിലെത്തിച്ചത്. പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശബ്ദരേഖകളും ദിലീപിന് പ്രതികൂലമാണ്. ഇതിന്റെ ബലത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം അന്വേഷണ സംഘം വിചാരണ കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.

നിലവില്‍ തീരുമാനത്തിന് മാറ്റമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആലുവയിലുള്ള ദിലീപിന്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരേയും നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടില്‍ പൊലീസെത്തി നോട്ടീസ് പതിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പരാതിയിലാണ് കോടതി നടപടി. മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങല്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പരയാന്‍ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. ഈ വിചാരണയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാറില്ല. കോടതിയില്‍ ഫയല്‍ ചെയ്യുന്ന രേഖകള്‍ പൊതുയിടത്തില്‍ ലഭ്യമാണ്. പ്രതികള്‍ നല്‍കുന്ന ഹര്‍ജികളിലെ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിചാരണക്കോടതിയേക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This