അയർലൻഡിൽ സീറോ മലബാർ വൈദികരുടെ ഗുണ്ടായിസം വീണ്ടും; സർട്ടിഫിക്കറ്റുകൾ കൊടുക്കാതെയും കാലതാമസം വരുത്തിയും വിശ്വാസികളെ പീഡിപ്പിച്ചു രസിക്കുന്നു.

Must Read

അയർലൻഡിൽ ഇതുവരെ സീറോ മലബാർ സഭക്കു ഒരു രൂപത ആയിട്ടില്ല. ഐറിഷ് ലാറ്റിൻ ചർച്ചിനു കീഴിൽ നിന്നുകൊണ്ടു ആണ് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ഇപ്പോൾ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. വിരലിലെണ്ണാവുന്ന സീറോമലബാർ വൈദികരെ അയർലണ്ടിൽ ഉള്ളൂ. എന്നിട്ടും ഇവരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഒരു കുറവുമില്ല! ഇവിടെ രൂപത കൂടി ഉണ്ടായിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്‌ഥ എന്ന് തലയിൽ കൈവെച്ച് നെടുവീർപ്പിടുകയാണ് വിശ്വാസികൾ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കല്യാണം, മാമോദിസ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളോ, കേരളത്തിലെ ഇടവക പള്ളിയിൽ കൊടുക്കേണ്ട ലെറ്ററുകളോ വാങ്ങാനായി സീറോ മലബാർ വൈദികരുടെ അടുത്ത് ചെന്നാൽ അവർ ഒറ്റയടിക്ക് അത് തരും എന്ന് ആരും പ്രതീക്ഷിക്കേണ്ട. ഇത്തരം ആവശ്യങ്ങൾക്കായി ചെല്ലുന്നവരെ ആദ്യമായി ഒരു ഇൻറർവ്യൂനു വിധേയമാക്കും. ഏത് പള്ളിയിലാണ് പോകുന്നത്, പിരിവുകളുടെ കാര്യം തുടങ്ങി പല വിധ ചോദ്യങ്ങൾ. ഉത്തരങ്ങൾ തൃപ്തികരമല്ലെങ്കിൽ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. നാട്ടിലെ ചില സംസ്കാരം ഇല്ലാത്ത വികാരി അച്ചന്മാരുടെ പാത പിന്തുടരാനാണ്‌ ഇവിടത്തെ വെള്ളക്കുപ്പായക്കാരും ശ്രമിക്കുന്നത്.എന്നാൽ ഏതു ഐറിഷ് പള്ളിയിൽ പോയാലും ഒരു ചോദ്യവുമില്ലാതെ നമ്മുടെ ആവശ്യങ്ങൾ നിറവെറ്റിതരും.
തങ്ങൾക്ക്
ഭക്ഷണവും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കി തരുന്ന വിശ്വാസികളെ ഏതൊക്കെ തരത്തിൽ പിഡിപ്പിക്കാം എന്ന് ഗവേഷണം നടത്തുകയാണ് സീറോ മലബാർ വൈദീകർ. എല്ലാവരെയും കൈക്കുമ്പിളിൽ ആക്കുക, അടക്കിഭരിച്ചു സുഖിച്ചു ജീവിക്കുക . നാട്ടിൽ പോകേണ്ട അവസ്ഥ വന്നാൽ ലാറ്റിൻ ചർച്ചി ലേക്ക് കൂറുമാറുക. പാലൂട്ടുന്ന കൈക്ക് തന്നെ കൊത്തുന്ന വിഷസർപ്പങ്ങളെ എന്തിനു പാലൂട്ടി വളർത്തണം എന്നാണ് ഒരു വിശ്വാസി രോഷത്തോടെ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ലൂക്കനിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹത്തിൻറെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് സീറോമലബാർ പുരോഹിതൻ ലെറ്റർ കൊടുക്കാത്തത് ആയിരുന്നു വിഷയം. നേരിൽ കണ്ടിട്ടും ഫോൺ വഴി ബന്ധപ്പെട്ടിട്ടും പ്രതികരിക്കാനോ ലെറ്റർ കൊടുക്കാനോ റിയാൾട്ടോ യിലെ വൈദീകൻ തയ്യാറായില്ല. അവസാനം സഹികെട്ട് സീറോ മലബാർ പള്ളി ഉപേക്ഷിച്ച് ലാറ്റിൻ പള്ളിയിൽ വിവാഹം നടത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിങ്ങൾ അൾത്താര ബാലനായിരുന്നോ, പള്ളിയിൽ പാട്ട് പാടിയിട്ടുണ്ടോ, വേദപാഠം പഠിച്ചിട്ടുണ്ടോ ഇതൊന്നും ഒരു വിഷയമല്ല.

ഇതുപോലുള്ള അനുഭവങ്ങൾ ഇതിനു മുൻപും പലർക്കും ഉണ്ടായതായി പലരും പറഞ്ഞിട്ടുണ്ട് . തൻറെ മകളുടെ വിവാഹത്തിനായി സീറോ മലബാർ വൈദികനെ സമീപിച്ച സീറോ മലങ്കര സഭാംഗമായ ഒരു പിതാവിനെ പന്ത് തട്ടി കളിക്കുന്നത് പോലെ സീറോ മലബാർ -സീറോ മലങ്കര വൈദികർ തട്ടികളിച്ചത് രണ്ടുവർഷം മുമ്പാണ്. പിന്നീട് നല്ലൊരു തുക കൊടുത്തു ആയിരുന്നു മലയാളം രീതിയിൽ മകളുടെ വിവാഹം നടത്താൻ അദ്ദേഹത്തിന് സാധിച്ചത്.

അയർലൻഡിൽ ജീവിക്കുമ്പോഴും മലയാളി സംസ്കാരത്തിലെ വിവാഹം വേണമെന്ന് വാശിപിടിക്കുന്ന വർക്കാണ് സീറോ മലബാറിൽനിന്ന് നല്ല പണി കിട്ടുന്നത് . ലുകനിലെ യുവ ഡോക്ടർ തീരുമാനിച്ച പോലെ ഐറിഷ് പള്ളിയിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ വിവാഹം നടത്താവുന്നതേയുള്ളൂ. അയർലൻഡിൽ വളർന്നുവരുന്ന യുവതിയുവാക്കൾക്ക് ഈ ഡോക്ടറെ മാതൃകയാക്കാവുന്നതാണ്. സീറോ മലബാർ വൈദികരുടെ ഇത്തരം പ്രവർത്തികളിലും പിരിവുകളും മനം മടുത്തു ഇപ്പോൾ ധാരാളം ആളുകൾ ഐറിഷ് പള്ളികളിലേക്ക് തന്നെ കുർബാനയിൽ പങ്കെടുക്കാൻ മടങ്ങി വന്നു കഴിഞ്ഞു. എന്തെങ്കിലും നേട്ടങ്ങൾക്ക് വേണ്ടിയോ, സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ നിലകൊള്ളുന്ന കുറച്ച് ആളുകൾ മാത്രമേ ഇപ്പോൾ സീറോമലബാർ പള്ളിയോടു ചേർന്ന് പ്ര വർത്തിക്കുന്നുള്ളു. പുതിയതായി നാട്ടിൽ നിന്ന് വരുന്ന കുടുംബങ്ങളും നാട്ടിലെ രീതി അനുസരിച്ച് മലയാളം മാസ്സിനു പോകുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങൾ മനസിലായി കഴിയുമ്പോൾ അവരും സിറോ മലബാർ വൈദീകരോട് ബൈ ബൈ പറഞ്ഞു ലാറ്റിൻ പള്ളികളിലേക്ക് മടങ്ങും.

ഇടയ്ക്കിടയ്ക്ക് റോമിൽ നിന്നും ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് അയർലൻഡ് സന്ദർശനത്തിനായി വരുന്നുണ്ട്. ഫസ്റ്റ് ഹോളി കമ്യൂണിയൻ സീസൺ പ്രമാണിച്ച് ഈ മാസവും വരുന്നുണ്ട്. മാതാപിതാക്കളിൽ നിന്നും ഈ പേരിൽ നല്ലൊരു സംഖ്യ പിരിവ് ശേഖരിക്കുന്നുണ്ട്. കൂടെക്കൂടെ ഇങ്ങനെ വരുന്നതിന്റെ വിമാന ടിക്കറ്റ് ചിലവുകൾ പള്ളിയുടെ കണക്കുകളിൽ ഉൾപ്പെടുത്തി കാണുന്നില്ല എന്ന പരാതി നിലവിലുണ്ട്. വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന ഗൂഢതന്ത്രങ്ങൾക്ക് രൂപം നൽകുന്നത് ഇത്തരം സന്ദർശനവേളയിൽ ആണെന്ന് വിശ്വാസികൾ അടക്കം പറയുന്നു.

നാട്ടിലെ സീറോ മലബാർ സഭയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുട്ടൻ അടി കാരണം വൈദീകരോടും, ബിഷപ്പുമാരോടും വിശ്വാസികൾക്ക് പുച്ഛവും അവജ്ഞയുമാണ്. അപ്പോഴാണ് അയർലണ്ട് പോലുള്ള ഒരു രാജ്യത്ത് വിശ്വാസികളുടെ ദായ ദാക്ഷിണ്യത്തിൽ വന്നു ജീവിച്ചിട്ട് അവരെ ഭരിക്കാമെന്ന വ്യാമോഹവുമായി മൂന്നുനാല് സീറോമലബാർ വൈദീകർ അയർലണ്ടിൽ കഴിയുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This