മഞ്ജു വാര്യര്‍ക്കുള്ള പരിഗണ കാവ്യ മാധവനില്ല ! മഞ്ജു വാര്യര്‍ക്ക് നല്കിയ അതേ പരിഗണ തനിക്കും നൽകണം എന്ന് കാവ്യ മാധവൻ ആവശ്യപെട്ടിട്ടിരിക്കയാണ്.
പദ്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണം എന്നാണ് കാവ്യ മാധവന്റെ നിലപാട്. ഇതിനിടെ കേസില്‍ മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിനെ പുതിയ വഴിയിലെത്തിച്ചത്. പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശബ്ദരേഖകളും ദിലീപിന് പ്രതികൂലമാണ്. ഇതിന്റെ ബലത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം അന്വേഷണ സംഘം വിചാരണ കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.