സ്റ്റേറ്റ് കാറും ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍ഡിഎഫിലേക്ക് വരാം!! ജോണി നെല്ലൂരിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത് !പ്രചരിക്കുന്നത് വ്യാജമെന്ന് ജോണി നെല്ലൂര്‍

Must Read

കോട്ടയം: സ്റ്റേറ്റ് കാറും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്ന സംഭാഷണം പുറത്തതായി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂരിന്റെ സംഭാഷണം ആണിപ്പോൾ ലീക്കായിരിക്കുന്നത് . പദവിയും കാറും തന്നാല്‍ താന്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാറും മതിയെന്നാണ് ജോണി നെല്ലൂരിന്റെ ആവശ്യം. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. കേരള കോണ്‍ഗ്രസ്സ് എം നേതാവ് എച്ച് ഹാഫീസുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ജോണി നെല്ലൂര്‍ ഇക്കാര്യം പറയുന്നത്.എന്നാൽ ഈ ശബ്ദ്ദ രേഖ വ്യാജമെന്ന് ജോണി നെല്ലൂർ ആരോപിച്ചു.

സംഭാഷണത്തിന്റെ പ്രസക്ത ഭാഗം- ജോണി നെല്ലൂര്‍-നാലോളം പദവി അവര്‍ എനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. എച്ച് ഹാഫീസ്- ആര് ബിജെപിക്കാരോ ജോണി നെല്ലൂര്‍-ന്യൂനപക്ഷ ചെയര്‍മാന്‍, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍, അതും അല്ലെങ്കില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍. കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ഇത്രയും അവര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. എച്ച് ഹാഫീസ്- ഷിപ്പ് യാര്‍ഡ് ഓഫര്‍ ചെയതില്ലല്ലോ സാറേ… ജോണി നെല്ലൂര്‍-അതാന്നും ഇല്ല. അതിനൊക്കെ വേറെ ആളുകളുണ്ട്.

എച്ച് ഹാഫീസ്- അത് നമ്മുടെ കൂട്ടത്തിലെയോ, യുഡിഎഫിലെയോ എല്‍ഡിഎഫിലെയോ ആളുകള്‍ ഒന്നും അല്ലല്ലോ ജോണി നെല്ലൂര്‍-ഏതായാലും മാത്യൂ സ്റ്റീഫന്‍ ഒക്കെ കൂടെ പോവുകയാ. എച്ച് ഹാഫീസ്- അയ്യയ്യയ്യോ.. അവരെയൊക്കെ ക്രോഡീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ ജോണി നെല്ലൂര്‍-അത് ഉണ്ടാക്കി ബിജെപിയില്‍ പോകാന്‍ എനിക്ക് ഇഷ്ടമില്ലെന്ന് എച്ച് ഹാഫീസ്- ബിജെപിയില്‍ പോകാനല്ല സാറെ, ഇടതുപക്ഷത്തേക്ക്. ജോണി നെല്ലൂര്‍- നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ എച്ച് ഹാഫീസ്- ശരി സാറേ

Latest News

മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...

More Articles Like This