രാജവെമ്പാലയെ പാകം ചെയ്‍ത് വിൽക്കുന്ന റെസ്റ്റോറന്റ്; വൈറലായി കുക്കിം​ഗ് വീഡിയോ

Must Read

തായ്‌ലാന്‍ഡില്‍ രാജവെമ്പാലയെ പാകം ചെയ്ത് വില്‍ക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. @Travelicious എന്ന യൂട്യൂബ് ചാനലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്കോക്കിലുള്ള കോബ്ര എന്ന് പേരായ റെസ്റ്റോറന്റിലാണ് രാജ വെമ്പാലയെ പാകം ചെയ്യുന്നത്. അവിടെ വേറെ ഏതൊരു മാംസവും പാകം ചെയ്യുന്നത് പോലെ തന്നെയേ ഉള്ളൂ ഈ പാമ്പ് മാംസവും. വീഡിയോയില്‍ ഒരു സ്ത്രീ പാമ്പിനെ വൃത്തിയാക്കുന്നതും പാകം ചെയ്യുന്നതും എല്ലാം വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതായത്, പാമ്പിനെ തിരഞ്ഞെടുക്കുന്നത് മുതല്‍ കഴിക്കുന്ന ആളുടെ പാത്രത്തിലേക്ക് അത് ഡിഷ് ആയി എത്തുന്നത് വരെ എന്ന് അര്‍ത്ഥം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാനം, സോസ് പോലെയുള്ള ഒന്നിനൊപ്പം രണ്ട് തരത്തിലുള്ള ഡിഷ് ആയിട്ടാണ് ഈ പാമ്പിന്റെ മാംസം നല്‍കുന്നത്. ‘അമേസിങ് സ്‌നേക്, ഒരു രാജവെമ്പാലയെ എങ്ങനെ പാകം ചെയ്യാം- തായ് സ്ട്രീറ്റ് ഫുഡ്’ എന്ന് കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടതും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This