ബൈക്ക് യാത്രയ്ക്കിടെ നായ കുറുകെ ചാടി അപകടത്തില്‍ പെട്ടു; 12 വര്‍ഷമായി കിടപ്പില്‍; യുവാവ് മരിച്ചു

Must Read

ആലപ്പുഴ: മാന്നാറില്‍ അപകടത്തില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായ പരിക്കോടെ ദീര്‍ഘകാലം കിടപ്പിലായിരുന്ന യുവാവ് മരിച്ചു. പരുമല ഉഴത്തില്‍ കാഞ്ഞിരത്തിന്‍ മൂട്ടില്‍ എം സി ആന്റണിയുടേയും ജസീന്തുടേയും മകന്‍ മാത്യു കെ ആന്റണി(37) ആണ് മരിച്ചത്. ബൈക്ക് യാത്രയ്ക്കിടെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഗുരുതരമായ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടപ്പിലായത്. 12വര്‍ഷത്തെ യാതനക്കൊടുവിലാണ് മാത്യു വിട പറഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011 നവംബര്‍ 19നായിരുന്നു അപകടമുണ്ടായത്. 25-ാമത്തെ വയസിലാണ് മാത്യു അബോധാവസ്ഥയില്‍ കിടപ്പിലാകുന്നത്. പുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യു വീട്ടിലേക്ക് ബൈക്കിലൂടെ പോകുമ്പോള്‍ പാണ്ടനാട്ടില്‍ വച്ച് തെരുവുനായ കുറുകെ ചാടിയാണ് അപകടമുണ്ടായത്.

50 ലക്ഷം രൂപയിലധികം ചെലവഴിച്ച് ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. കുടുംബ സ്വത്തില്‍ നിന്ന് കിട്ടിയ വീടും സ്ഥലവും വിറ്റാണ് ചികിത്സയ്ക്കായുള്ള പണം കണ്ടെത്തിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This