ആര്‍എസ്എസും എസ് ഡി പി ഐയും ആയുധ പരിശീലനം നല്‍കുന്നു !! ആഞ്ഞടിച്ച് കോടിയേരി !!

Must Read

കൊച്ചി : ഹിന്ദുത്വമുയര്‍ത്തി ആര്‍ എസ് എസ് ശക്തമായ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആര്‍ എസ് എസ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം നടന്നിരുന്നത് എന്ന് കോടിയേരി ആരോപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എസ് ഡി പി ഐയും ആയുധ പരിശീലനം നടത്തുന്നു. വര്‍ഗീയ വേര്‍തിരിവിന്റെ ബൗദ്ധിക കേന്ദ്രമായി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു എന്നും കോടിയേരി ആരോപിച്ചു.

ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്ന് കോടിയേരി പറഞ്ഞു. വലതുപക്ഷം ഇതിനായി ശ്രമം നടത്തുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.

വലതുപക്ഷം വര്‍ഗീയ ധ്രുവീകരമാണ് ലക്ഷ്യം ഇടുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായി ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയവര്‍ ശ്രമിക്കുന്നു. ഇടതുപക്ഷം കേരളം ഭരിക്കുന്നതിനാലാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്.

എ ബി വാജ്പയ് സര്‍ക്കാറിന് തുടര്‍ ഭരണം സാധ്യമാകാത്തതില്‍ 2004 ലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് വലിയ പങ്കുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കിയാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പിന്തള്ളാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. കേരളത്തിലെ 20 സീറ്റില്‍ അന്ന് 19 സീറ്റും യുഡിഎഫ് ആണ് ജയിച്ചത്. പക്ഷേ, കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷമാവാന്‍ പോലും സാധിച്ചില്ല.

ഈ സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ബി ജെ പിയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായെന്നും കോടിയേരി പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ ജനങ്ങള്‍ അണിനിരക്കണം എന്നും കോടിയേരി കൂട്ടിചേര്‍ത്തു.

Latest News

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.

റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, ഖാൻ...

More Articles Like This