ദുബായ് : പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സായിരുന്നു. ദുബൈയ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയാണ് റിഫ. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഇവര്‍ക്ക് ഒരു മകളുണ്ട്.
റിഫ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടുംബവുമൊത്തുളള വീഡിയോ റിഫ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ റിഫ സജീവമായിരുന്നു. കുടുംബത്തിനൊപ്പം തിങ്കളാഴ്ച ബുര്‍ജ് ഖലീഫയില്‍ പോയതിന്റെ വീഡിയോ ആയിരുന്നു റിഫ പോസ്റ്റ് ചെയ്തിരുന്നത്. ഇന്‍സ്റ്റാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ റിഫ അതീവ സന്തോഷവതിയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് റിഫ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. റിഫ മെഹ്നൂസ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഭര്‍ത്താവ് മെഹ്നുവിനൊപ്പം ഏതാനും സംഗീത ആല്‍ബങ്ങളും റിഫ ചെയ്തിട്ടുണ്ട്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍ സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങള്‍.