റീല്‍സുകള്‍ പ്രചരിപ്പിക്കുന്നു; വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്; ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാല്ലോ; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ

Must Read

കൊല്ലം സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ തന്നെ വീണ്ടും കുത്തി നോവിക്കരുതെന്ന് നടന്റെ ഭാര്യ രേണു. സുധിക്കൊപ്പമുള്ള പഴയ റീല്‍സ് രേണു പങ്കുവച്ചിരുന്നു. എന്നാല്‍ സുധി മരിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ രേണു വീണ്ടും റീല്‍സ് ചെയ്തു തുടങ്ങി എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത് എന്ന് രേണു പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിപ്പിന്റെ പൂര്‍ണരൂപം:

”വീണ്ടും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകള്‍ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേക്കുന്നു. ഏട്ടന്‍ മരിച്ച് ഒരുമാസത്തിനകം ഞാന്‍ റീല്‍സ് ചെയ്തു നടക്കുകയാണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്”.

ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This