തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; വോട്ടെടുപ്പ് ഡിസംബർ 9നും 11നും; വോട്ടെണ്ണൽ 13ന് മുന്നൊരുക്കങ്ങൾ തുടങ്ങി; സ്ഥാനാർഥി, സീറ്റ് ചർച്ചകൾ തുടർന്ന് പാർട്ടികൾ

Must Read

തിരുവനന്തപുരം: കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് . തിരു,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിൻവലിക്കാം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‌1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പ‍ഞ്ചായത്തുകളിലേക്കും 6 കോർപറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ- 23, 612, ആകെ വോട്ടർമാർ- 2,84,30,761, പ്രവാസി വോട്ടർമാര്‍- 2841. മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതായും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ‌ എ ഷാജഹാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന് നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണൽ നടക്കും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This