ഐപിഎല്ലിൽ അരങ്ങേറുന്ന ലഖ്‌നൗ ടീമിന് കിടിലൻ പേരായി, ആരാധകരാണ് ടീമിന്റെ പേര് നിർദ്ദേശിച്ചത്

Must Read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി വന്ന ലഖ്‌നൗ ടീമിന് പേരിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ ടീം ഇത്തവണത്തെ ഐ.പി.എല്ലില്‍ മത്സരിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഖ്‌നൗ ടീമിന്റെ ഉടമയായ ആര്‍.പി.എസ്.ജി ഗ്രൂപ്പ് തലവന്‍ സഞ്ജീവ് ഗോയങ്കയാണ് ടീമിന്റെ പേര് പുറത്തുവിട്ടത്.

ലഖ്‌നൗ ടീമിന് അനുയോജ്യമായ പേര് കണ്ടുപിടിക്കുന്നതിനുവേണ്ടി ജനങ്ങളില്‍ നിന്ന് ആര്‍.പി.എസ്.ജി ഗ്രൂപ്പ് അഭ്രിപ്രായങ്ങള്‍ തിരക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് ടീമിന് കൈവന്നത്.

ലക്ഷക്കണക്കിന് ആരാധകര്‍ പേര് നിര്‍ദേശിച്ചു എന്നും എല്ലാവര്‍ക്കും ഒരുപാട് നന്ദി എന്നും സഞ്ജീവ് ഗോയങ്ക അറിയിച്ചു.

നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ നല്‍കിയ പിന്തുണ ഇനിയും തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും സഞ്ജീവ് ഗോയങ്ക അറിയിച്ചു.

കെ.എല്‍ രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെയും ജയന്റ്‌സ് ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This