‘സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വച്ച് ഹമാസ് കൊലപ്പെടുത്തി’: വികാരഭരിതയായി ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്

Must Read

ന്യൂഡല്‍ഹി: കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ നടി മധുര നായിക്. ‘നാഗിന്‍’ എന്ന ടെലിവിഷന്‍ പരമ്പയിലെ നടിയായ മധുര നായിക്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രവും അവര്‍ പങ്കുവച്ചു. ഇന്ത്യന്‍ വംശജയായ ജൂതയാണ് മധുര.
”എന്റെ കുടുംബം നേരിടുന്ന സങ്കടവും വികാരങ്ങളും വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ വേദനയിലാണ്. ഹമാസിന്റെ രോഷത്തില്‍ തെരുവുകള്‍ തീയില്‍ കത്തുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദുര്‍ബലരുമായവരെ ലക്ഷ്യം വയ്ക്കുന്നു” അവര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This