ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉള്‍പ്പെടെ 16 സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു.വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Must Read

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്.2010 മെയ് 28ന് രാവിലെ 11 മണിക്ക് ന്യൂ മാഹിയില്‍ പെരിങ്ങാടി റോഡില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി മടങ്ങി വരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രേമരാജന്‍ പറഞ്ഞു. വിധി പഠിച്ചതിന് ശേഷം അപ്പീല്‍ കോടതിയില്‍ കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് സംഭവം നടന്നത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. പ്രോസിക്യുഷന്‍ ഹാജറാക്കിയത് കെട്ടിച്ചമച്ച തെളിവുകളെന്ന് പ്രതിഭാഗം ആരോപിച്ചു. ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.

കല്ലായി ചുങ്കത്ത് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ മടോമ്മല്‍ക്കണ്ടി വിജിത്ത്,കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് അഡിഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്. ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

മാഹി കോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്ക് ഹാജരായി ബൈക്കില്‍ മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്കിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2010 മേയ് 28ന് ആണ് സംഭവം. മാഹി പള്ളൂര്‍ സ്പിന്നിങ് മില്ലില്‍ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ വിജിത്തിനും ഷിനോജിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം.

സിപിഐഎം പ്രവര്‍ത്തകരായ ടി.സുജിത്ത് ,കൊടി സുനിയെന്ന ന്‍.കെ.സുനില്‍കുമാര്‍,ടി.കെ.സുമേഷ്,കെ.കെ.മുഹമ്മദ് ഷാഫി,ടി.പി.ഷമില്‍,എ.കെ.ഷമ്മാസ്,കെ.കെ.അബാസ്,ചെമ്പ്ര രാഹുല്‍,വിനീഷ്,സി.കെ.രജികാന്ത്,പി.വി.വിജിത്ത്, മുഹമ്മദ് രജീസ്,കെ. ഷിനോജ്,ഫൈസല്‍,സരീഷ്,ടി.പി.സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സി.കെ.രജികാന്ത്, മുഹമ്മദ് രജീസ് എന്നിവര്‍ സംഭവശേഷം മരിച്ചു. 2025 ജനുവരി 21ന് ആരംഭിച്ച വിചാരണ ഓഗസ്റ്റില്‍ പൂര്‍ത്തിയായി. 44 സാക്ഷികളെ വിസ്തരിച്ചു.

പ്രതിഭാഗം 2 സാക്ഷികളെ വിസ്തരിച്ചു. 140 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേമരാജനും പ്രതിഭാഗത്തിനായി അഭിഭാഷകരായ സി.കെ.ശ്രീധരന്‍, കെ.വിശ്വന്‍ എന്നിവരുമാണു ഹാജരായത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This